ജീവന് സുരക്ഷ: ബിന്ദുവിന്റേയും കനകദുര്‍ഗയുടേയും ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Posted on: January 18, 2019 10:16 am | Last updated: January 18, 2019 at 12:16 pm

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ ശേഷം ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷയേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ശബരിമല ദര്‍ശനത്തിന് ശേഷം കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഭരണഘടനാപരമായ അവകാശമാണ് നിറവേറ്റിയതെന്നും യുവതികളുടെ ഹരജിയിലുണ്ട്.