മാന്നാമംഗലം പള്ളിത്തര്‍ക്കം: ഇരുവിഭാഗത്തേയും കലക്ടര്‍ ചര്‍ച്ചക്ക് വിളിച്ചു

Posted on: January 18, 2019 10:02 am | Last updated: January 18, 2019 at 12:15 pm

തൃശൂര്‍: മാന്നാമംഗലം സെന്റ് മേരീസ് പള്ളിയുടെ അവകാശ തര്‍ക്കത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് ,യാക്കോബായ പ്രതിനിധികളെ കലക്ടര്‍ ടിവി അനുപമ ചര്‍ച്ചക്ക് വിളിച്ചു. 12 മണിക്ക് കലക്ടറേറ്റ് ഹാളിലാണ് ചര്‍ച്ച. ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റിരുന്നു.

സംഭവത്തില്‍ തൃശൂര്‍ ഭദ്രാസനാധിപന്‍ അപടക്കം 120 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം പോലീസിന്റെ കഴിവുകേടാണ് സംഘര്‍ഷത്തിന് കാരണമായതെന്നും അക്രമം ഉണ്ടാകാനായി പോലീസ് കാത്തുനിന്നുവെന്നും ഭദ്രസനാധിപന്‍ ആരോപിച്ചു. സഹനസമരം നടത്തിയ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കെതിരെ എതിര്‍ വിഭാഗം കല്ലെറിയുകയാിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.