Connect with us

Gulf

കലാലയ ഓര്‍മകള്‍ പുതുക്കി മര്‍കസ്‌ അലുംനെ "റിട്ട്‌റേസ്‌ -19"

Published

|

Last Updated

കലാലയ ഓര്‍മകള്‍ പുതുക്കി മര്‍കസ്‌ അലുംനെ “റിട്ട്‌റേസ്‌ -19” സമാപിച്ചു

ദുബായ്: ദൃഢനിശ്ചയവും ദീർഘവീക്ഷണവുമുള്ള നേതൃത്വമാണ് മർകസ് ഉയർച്ചകൾ കൈവരിക്കുന്നതിന്നും നോളജ് സിറ്റി അടക്കമുള്ള പദ്ധതികളുടെ വിജയത്തിനും പിന്നിലെന്ന് മർകസ് ഡയറക്ടർ ഡോ. എം എ എച്ച് അസ്ഹരി കാന്തപുരം.   മർകസിന്റെ പ്രവർത്തനം ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും വ്യാപിച്ചുകിടക്കുകയാണ്. ഇവിടങ്ങളിലെല്ലാം മർകസിന്റെ പൂർവ്വ വിദ്യാർത്ഥികളുടെ സേവനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. മർകസ് ഗ്രാൻഡ് അലുംനെ മീറ്റ് “റിട്രെസ്‌ -19” ഗുരുമുഖം സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. അബ്ദുൽ ഹഖീം അസ്ഹരി.

അജ്‌മാൻ വുഡ്‌ലേം പാർക്ക്‌ സ്കൂളിൽ നടന്ന പരിപാടി ഐ സി എഫ് ഗൾഫ് കൗൺസിൽ ജനറൽ സെക്രട്ടറിയും മർകസ് ആർട്സ് കോളേജ് അധ്യാപകനുമായിരുന്ന അബ്ദുൽ അസീസ് സഖാഫി മമ്പാട് ഉത്ഘാടനം ചെയ്തു.

ആര്‍ട്‌സ്‌ കോളജ്‌, ഹൈസ്‌കൂള്‍, ഹിഫ്‌ളുല്‍ ഖുര്‍ആന്‍, ഐ ടി സി, ബോര്‍ഡിംഗ്‌, ഓര്‍ഫനേജ്‌ തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിച്ച്‌ യു എ ഇയുടെ വിവിധ എമിറേറ്റുകളില്‍ ജോലിചെയ്യുന്ന ആയിരത്തോളം പൂര്‍വ വിദ്യാര്‍ത്ഥികളാണ്‌ യു എ ഇയിലെ ഏറ്റവും വലിയ അലുംനകളിലൊന്നായ മര്‍കസ്‌ ഗ്രാന്റ്‌ അലുംനെ മീറ്റിന്റെ ഭാഗമാകാനെത്തിയത്‌. തികച്ചും നൊസ്റ്റാള്‍ജിയ അനുഭവിച്ച പരിപാടികളായിരുന്നു നടന്നത്‌.

രാവിലെ അസംബ്ലിയോടെ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. അസംബ്ലിയില്‍ ഖിറാഅത്തും യു എ ഇ നാഷനലാന്തവും ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. മര്‍കസിന്റെ ആദ്യ സ്ഥാപനമായ തുര്‍ക്കിയ്യ ഓര്‍ഫനേജ്‌ വിദ്യാര്‍ത്ഥി കുഞ്ഞിമുഹമ്മദ്, പി കെ മുഹമ്മദ്‌ കുന്നമംഗലം എന്നീ ലീഡര്‍മാര്‍ക്കുപിന്നില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. ശേഷം പൂര്‍വകാല അധ്യാപകര്‍ക്ക്‌ കീഴില്‍ ക്ലാസുകള്‍, ഗുരുമുഖം സെഷന്‍, ഹാദിയ, എഫക്ടീവ്‌ പാരന്റിംഗ്‌, ആര്‍ട്‌ ആന്റ്‌ ക്രിയേറ്റീവ്‌ വര്‍ക്ക്‌ ട്രൈനിംഗ്‌, ഷൂട്ടൗട്ട്‌, കമ്പവലി, കണ്ണുകെട്ടിക്കളി, കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കുമായി ഡ്രോയിംഗ്‌, പെയിന്റിംഗ്‌, സൂചിയില്‍ നൂല്‍ കോര്‍ക്കല്‍ തുടങ്ങിയ കലാ-കായിക മത്സരങ്ങളും നടന്നു. മത്സര വിജയികള്‍ക്ക്‌ സമ്മാനവിതരണവുമുണ്ടായിരുന്നു.

വാക്കത്ത്‌ അബ്ദുല്‍ലത്വീഫ്‌ ഫൈസി പാലാഴി, അബ്ദുല്‍ഖാദിര്‍ മാസ്റ്റര്‍ നരിക്കുനി, അബ്ദുല്ല മാസ്റ്റര്‍ മടവൂര്‍, സലീം മാസ്റ്റര്‍ മടവൂര്‍, സജി ചെറിയാന്‍, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ജീലാനി, സയ്യിദ്‌ സ്വാലിഹ്‌ ജിഫ്രി, നൗഫല്‍ അഹമ്മദ്‌ (എം ഡി ഓഫ്‌ മംസാര്‍ ഗ്രൂപ്പ്‌), സകരിയ്യ ഇര്‍ഫാനി, ഹാഫിസ്‌ മുഹമ്മദ്‌ അഫ്‌സല്‍, ഹാഫിസ്‌ സാബിത്ത്‌, പരീക്കുട്ടി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

കുടുംബിനികള്‍ക്കും കുട്ടികള്‍ക്കുമായി നടന്ന വിവിധ സെഷനുകളില്‍ നാസിയത്ത്‌ തായത്തകത്ത്‌, പ്രേമ മുരളീധരന്‍, റംല മസ്‌ഊദ്‌, ആയിഷ സകരിയ്യ ഇര്‍ഫാനി നേതൃത്വം നല്‍കി.

സമാപന പരിപാടിയില്‍ നാഷനല്‍ പ്രസിഡന്റ്‌ അബ്ദുസ്സലാം കോളിക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ കല്‍പ്പക സ്വാഗതവും ഇബ്‌റാഹീം പുത്തന്‍പള്ളി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഹാരിസ് മായനാട്