Connect with us

Kerala

ആലപ്പാട്: ചര്‍ച്ച പരാജയം; സമരം തുടരുമെന്ന് സമര സമിതി

Published

|

Last Updated

തിരുവനന്തപുരം: ആലപ്പാട് തീരത്തെ കരിമണല്‍ ഖനനത്തിന്റെ ഭാഗമായുള്ള സീ വാഷിംഗ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരുന്നതുവരെ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരുമാസത്തേക്കാണ് നിര്‍ത്തിവെക്കുന്നത്. അതേസമയം, ഇന്‍ലാന്‍ഡ് വാഷിംഗ് തുടരും. തീരത്തെ കടല്‍ഭിത്തി ശക്തമാക്കും. പഞ്ചായത്തിലെ സമര സമിതി പ്രവര്‍ത്തകരുമായി തലസ്ഥാനത്തു നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങളുണ്ടായത്. മന്ത്രി ഇ പി ജയരാജനാണ് തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

എന്നാല്‍, ഖനനം പൂര്‍ണമായി നിര്‍ത്താതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമര സമിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ജനങ്ങളെക്കാള്‍ വ്യവസായത്തിന് പ്രാധാന്യം നല്‍കുന്ന നിലപാടാണ് സര്‍ക്കാറിന്റെതെന്ന് സമിതി ആരോപിച്ചു. സീ വാഷിംഗ് നിര്‍ത്തിവെക്കുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു.