Connect with us

Prathivaram

കുറുങ്കഥകള്‍

Published

|

Last Updated

       ട്രെന്‍ഡ്
മുഹമ്മദ് രിഫാഈ കൊല്ലം
hafizmrfkollam333@gmail.com

വേനലവധിക്ക് മുത്തച്ഛനറിയാതെ ഊന്നുവടി എടുത്തു പഴുത്ത മാങ്ങ പൊഴിച്ചിട്ട കുസൃതിക്കാലം അയാള്‍ക്ക് ഓര്‍മ വന്നത്, ചെറുമകന്‍ തന്റെ ഊന്നുവടി സെല്‍ഫി സ്റ്റിക്കായി ഉപയോഗിച്ച് ഫ്രീക്കത്തരം കാട്ടിയപ്പോഴാണ്.

ആപ്പ്
ഏഴാം ക്ലാസുകാരനോട് സൈക്കോളജിസ്റ്റ്, ഫ്രീക്കായി നടന്നും സൂപ്പര്‍ ബ്യൂട്ടിയായി ചെത്തിയും ഇംഗ്ലീഷ് ഫ്‌ളുവന്‍സിയായി സംസാരിച്ചും മിടുക്കനായ മോനെന്താ മാതാപിതാക്കളെയും മുതിര്‍ന്നവരെയും ബഹുമാനിക്കാത്തത് ..? ഹോ… അതെങ്ങനെയാ … അതിനുള്ള ആപ്പില്ലല്ലോ സര്‍!

വെയ്സ്റ്റ്
ജുനൈദ് കൂരിയാട്

ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴെയെത്തിയ രോഗിയുടെ ബന്ധു, അപ്പോള്‍ അവിടേക്കു പാഞ്ഞെത്തിയ കാറിനുള്ളില്‍ നിന്നും കേട്ടു: സ്‌ട്രെച്ചറിലേക്കെടുക്കും മുമ്പ് അമ്മ തീരണം.. അല്ലെങ്കില്‍ ഇനിയും ലക്ഷങ്ങള്‍ മുടക്കേണ്ടി വരും..

പെണ്‍കുഞ്ഞ്
സി പി മുഹമ്മദ് ഹാശിര്‍
Muhammadhashircp313@gmail.com
പ്രസവശേഷം ആ അമ്മ നോക്കി: പ്രസവിച്ച കുഞ്ഞ് സുന്ദരിയാണ്. ഭാവിയില്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുമ്പിലാണ് വളരേണ്ടത്. അധ്യാപകരോട് ഇടപഴകേണ്ടതുണ്ട്. നിരത്തിലൂടെയും വാഹനങ്ങളിലും സഞ്ചരിക്കേണ്ടവളാണ്. ഇതെല്ലാം ഓര്‍ത്തപ്പോള്‍ അമ്മയുടെ നെഞ്ചു കത്തി. ആ ചൂടില്‍ മകള്‍ ഉരുകിപ്പോയി.

വൃദ്ധസദനം
ഒരു ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തുവന്ന അവര്‍, വളര്‍ച്ച തുടങ്ങിയപ്പോഴേക്കും രണ്ട് വഴിക്ക് പിരിയേണ്ടി വന്നു. അവസാനം അവര്‍ക്ക് വീണ്ടും കണ്ടുമുട്ടാന്‍ ഭാഗ്യം ലഭിച്ചു, വൃദ്ധസദനത്തില്‍ വെച്ച്.

സെല്‍ഫി
ശഫീഖ് പി

ഏറെ നേരം ഫോണ്‍ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുകയായിരുന്ന അയാളുടെ ഫോണേന്തിയ കൈ ചുമ്മാതങ്ങ് നീളാന്‍ തുടങ്ങി. പെട്ടെന്ന് ഫ്രണ്ട് കാമറ ഓണാകുകയും, ഫോണ്‍ ഒരു സെല്‍ഫിക്കായി കാമറയെ ഒരുക്കുകയും ചെയ്തു.
അതില്‍, ആദ്യം അയാള്‍, പിന്നെ അയാളോട് കളി പറയാന്‍ നില്‍ക്കുന്നൊരു കുഞ്ഞ്, കിന്നരിക്കാന്‍ വെമ്പി നില്‍ക്കുന്ന ഭാര്യ, കോലായയിലെ സോഫയില്‍ പണ്ടെങ്ങാനുമുണ്ടായൊരു തമാശ ഓര്‍ത്തു പറഞ്ഞു ചിരിക്കുന്ന ഉമ്മയും ഉപ്പയും, ചുറ്റു മതിലിനപ്പുറം അയല്‍ വീട്ടുകാര്‍, അവിടുത്തെ കളിചിരികള്‍, അങ്ങനെയങ്ങനെ… നൂറായിരം കാഴ്ചകള്‍ സ്‌ക്രീനില്‍ തെളിയാന്‍ തുടങ്ങി.
പുതിയ കാഴ്ചകള്‍ തേടി അയാളുടെ കൈ അറ്റമില്ലാതെ നീണ്ടു കൊണ്ടിരുന്നു. അന്നേരം, സെല്‍ഫിയുടെ ഇങ്ങേയറ്റത്ത് ഏറ്റവും നല്ല പികിന് ഏത് മൊമന്റില്‍ കാപ്ചര്‍ ചെയ്യണമെന്നറിയാതെ ഉഴലുകയായിരുന്നു അയാള്‍..

ഇടനാഴി
ഫൈസല്‍ പി കൊടിക്കുന്ന്

ചിരിയിലും ഒരായിരം നഷ്ടസ്വപനങ്ങളുടെ വിഴുപ്പുഭാണ്ഡങ്ങള്‍ പേറി, അര്‍ഹിക്കപ്പെട്ട സ്‌നേഹം പോലും ലഭിക്കാതെ പോയ ഒരുപറ്റം ജീവനുകളുണ്ടാ വൃദ്ധസദനങ്ങളുടെ ഇടനാഴികല്‍.

പ്രതിഷേധം
വേരുകളിനി മണ്ണിലേക്കാഴ്ന്നിറങ്ങുന്നില്ലെന്ന്, മനുഷ്യനെ പടച്ചത് മണ്ണില്‍ നിന്നാണത്രെ.

Latest