കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ വിധിയെ സ്വാഗതം ചെയ്ത് ലീഗ്; സ്പീക്കറുടെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്ന് എം കെ മുനീര്‍

Posted on: January 17, 2019 3:43 pm | Last updated: January 17, 2019 at 3:43 pm

കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുര്‍റസാഖിന്റെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍. സ്പീക്കറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്ന് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

അതേസമയം, വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. കാരാട്ട് റസാഖിന്റെ വിജയം ഉള്‍ക്കൊള്ളാന്‍ മുസ്‌ലിം ലീഗിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പരമോന്നത കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.