ക്രിസ്റ്റിയാനോയുടെ ഒറ്റ ഗോള്‍; ഇറ്റലിയില്‍ ചരിത്രമെഴുതി യുവെന്റസ്

Posted on: January 17, 2019 10:06 am | Last updated: January 17, 2019 at 3:44 pm

റോം: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മിന്നിയ ഫൈനല്‍ പോരാട്ടത്തില്‍ എ സി മിലാനെ കീഴടക്കി യുവെന്റസ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി. 61ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹെഡ്ഡര്‍ ഗോളാണ് യുവെന്റസിന് ജയം സമ്മാനിച്ചത്.

സ്‌പെയിനിനില്‍ നിന്നും ഇറ്റലിയന്‍ ലീഗിലെക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ യുവെന്റസ് ജേഴ്‌സിയില്‍ നേടുന്ന ആദ്യ കിരീടമാണിത്.
എട്ട് സൂപ്പര്‍ കപ്പുകള്‍ സ്വന്തമാക്കിയ ടീമെന്ന ചരിത്ര നേട്ടവും യുവെന്റസ് സ്വന്തമാക്കി. നേരത്തെ, ഏഴ് കിരീടങ്ങളുമായി മിലാനും യുവെന്റസും ഒപ്പത്തിനൊപ്പമായിരുന്നു.

2019 കിരീട നേട്ടത്തോടെ തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും നിരവധി കിരീടങ്ങള്‍ നേടാനാകുമെന്നും ക്രിസ്റ്റിയാനോ മത്സരത്തിന് ശേഷം പ്രതികരിച്ചു. സൂപ്പര്‍ കപ്പ് വിജയം തന്റെയും യുവെന്റസിന്റേയും ആരാധകര്‍ക്ക് അദ്ദേഹം സമര്‍പ്പിച്ചു.