മേഘാലയ ഖനി അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

Posted on: January 17, 2019 9:13 am | Last updated: January 17, 2019 at 2:37 pm

ഷില്ലോംഗ്: മേഘാലയയില്‍ അനധികൃത ഖനിയില്‍ കുടുങ്ങിയ ഒരാളുടെ മൃതദേഹം കണ്ടെത്തി. 200 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി പതിനാല് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

നാവിക സേനയും ദേശീയ ദുരന്തര പ്രതികരണ സേനയും സംകുയ്തമായാണ് തിരച്ചില്‍ നടത്തുന്നത്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവിക സേനയിലെ ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

ഈ മാസം 13ന് സമീപത്തെ ലിറ്റീന്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഖനിയിടിഞ്ഞതിനാലാണ് കിഴക്കന്‍ ജയന്തിയ ഹില്‍സിലെ അനധികൃത കല്‍ക്കരി ഖനിയില്‍ പതിനഞ്ച് തൊഴിലാളികള്‍ കുടുങ്ങിയത്. ഖനിയിലെ ജലനിരപ്പ് താഴാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

ഖനിക്കകത്ത് കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാമെന്നും മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയതിനാലാകാം ദുര്‍ഗന്ധം വരുന്നതെന്നും ഖനിക്കുള്ളില്‍ ഇറങ്ങിയ ഡൈവര്‍മാരെ ഉദ്ധരിച്ച് എന്‍ ഡി ആര്‍ എഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹരിത െ്രെട ബ്യൂണല്‍ 2004ല്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഖനിയിലാണ് അപകടം നടന്നിരിക്കുന്നത്.