പന്നിപ്പനി: അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Posted on: January 16, 2019 11:25 pm | Last updated: January 17, 2019 at 11:08 am

ന്യൂഡല്‍ഹി: പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗവിവരം അദ്ദേഹവും കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം  ട്വിറ്ററിൽ കുറിച്ചു.

പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്  നേതൃത്വംനൽകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അമിത് ഷാക്ക് രോഗം പിടിപെട്ടത്.