‘കന്യകകള്‍ സീല്‍ പൊട്ടിക്കാത്ത കുപ്പി പോലെ…’; വിവാദ പരാമര്‍ശം നടത്തിയ പ്രൊഫസര്‍ക്ക് എതിരെ നടപടി

Posted on: January 16, 2019 7:37 pm | Last updated: January 16, 2019 at 7:37 pm

കൊല്‍ക്കത്ത: പെണ്‍കുട്ടികളെ കുറിച്ച് ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട അധ്യാപകനെതിരെ നടപടി. പശ്ചിമ ബംഗാളിലെ ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റി പ്രൊഫ. കനക് സര്‍ക്കാറിനെ ചുമതലകളില്‍ നിന്ന് നീക്കി. വിദ്യാര്‍ഥി – അധ്യാപക കമ്മിറ്റിയുടെ നിര്‍ദേശം പരിഗണിച്ചാണ് നടപടി.

‘കന്യകാത്വം എന്നത് സീല്‍ പൊട്ടിക്കാത്ത കുപ്പി പോലെയോ പാക്കറ്റ് പോലെയോ ആണ്. ആരെങ്കിലും സീല്‍ പൊട്ടിയ കുപ്പിവെള്ളമോ പാക്കറ്റ് പൊട്ടിച്ച ബിസ്‌കറ്റോ വാങ്ങാറുണ്ടോ?…. കന്യക മിക്ക ആണ്‍കുട്ടികള്‍ക്കും മാലാഖയായിരിക്കും’ എന്നായിരുന്നു അധ്യാപകന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് പിന്നാലെ എതിരഭിപ്രായം ഉയര്‍ന്നപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം പറഞ്ഞ് പിടിച്ചു നിന്ന് പ്രൊഫസര്‍ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. സംഭവത്തില്‍ നടപടിയെടുക്കാന്‍ ദേശിയ വനിതാ കമ്മീഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.