Connect with us

Kerala

ചർച്ചയിൽ ഒത്തുതീർപ്പ്; കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. ജീവനക്കാരുടെ സമരം നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ഗതാഗത മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ബുധനാഴ്ച രാവിലെ പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ തച്ചങ്കരി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടിരുന്നു

ശമ്പളം പരിഷ്‌ക്കരിക്കുക, അശാസ്ത്രീയമായ ഷെഡ്യൂളിങും എല്ലാ വിഭാഗത്തിന്റെയും ഡൂട്ടി പാറ്റേണും മാറ്റം വരുത്തുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്തട്രേഡ് യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.