ആലപ്പാട് ഖനനം: സമര സമിതിയുമായി മുഖ്യമന്ത്രി വ്യാഴാഴ്ച ചര്‍ച്ച നടത്തും

Posted on: January 16, 2019 6:18 pm | Last updated: January 16, 2019 at 11:27 pm

ആലപ്പാട്: കൊല്ലം ജില്ലയിലെ ആലപ്പാട്ട് കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നവരുമായി മുഖ്യമന്ത്രി വ്യാഴാഴ്ച ചര്‍ച്ച നടത്തും. ഉദ്യോഗസ്ഥ, ജനപ്രതിനിധി തലങ്ങളില്‍ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് തീരുമാനം. സീ വാഷ് ഖനനം താത്കാലികമായി നിര്‍ത്തിവെക്കാനും ഖനനത്തിന്റെ പ്രത്യാഘാതത്തെ കുറിച്ചു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും ചര്‍ച്ചയില്‍ ധാരണയായി.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സമര സമിതി ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. ഖനനം നിര്‍ത്തിവച്ചതിനു ശേഷമേ ചര്‍ച്ചക്കുള്ളൂവെന്ന തീരുമാനമായിരുന്നു സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.