അജ്മീറില്‍ ഉജ്ജ്വല സ്വീകരണം; ഹിന്ദ് സഫര്‍ ഇന്ന് ഗുജറാത്തില്‍

Posted on: January 16, 2019 10:50 am | Last updated: January 16, 2019 at 3:59 pm
എസ് എസ് എഫ് ഹിന്ദ് സഫറിനെ അജ്മീരിലേക്ക് സ്വീകരിച്ചാനയിക്കുന്നു

അജ്മീര്‍: മുസ്ലിം ഇന്ത്യയുടെ ആത്മീയ തലസ്ഥാനമായ അജ്മീരില്‍ ഹിന്ദ് സഫറിന് പ്രൗഢമായ സ്വീകരണം. സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും വഴികളിലൂടെ ബഹുസ്വര ഇന്ത്യയില്‍ ഇസ്ലാമിനെ പുനരുജ്ജീവിപ്പിച്ച സുല്‍ത്വാനുല്‍ ഹിന്ദിന്റെ ചാരത്ത് നടന്ന സ്വീകരണ സമ്മേളനം ഇന്ത്യയിലെ സുന്നി വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ വികാസത്തിന് ശക്തി പകരും.

അജ്മീരിലെ സ്വീകരണ സമ്മേളനം സുന്നി ജംഇയ്യതുല്‍ ഉലമ അജ്മീര്‍ ജില്ലാ പ്രസിഡണ്ട് മുഫ്തി ബഷീറുല്‍ ഖാദിരി ഉദ്ഘാടനംചെയ്യുന്നു
രാജസ്ഥാനിലെ അല്‍വാറില്‍ യാത്രാ നായകരെ ഹാരമണിച്ച് സ്വീകരിക്കുന്നു

യാത്രാ നായകന്‍ ശൗഖത്ത് ബുഖാരിയടക്കമുള്ള ദേശീയ നേതാക്കള്‍ക്ക് ഗഗ്വാനയിലെ വിദ്യാര്‍ത്ഥി-പൗരസമൂഹം ഊഷ്മളവരവേല്‍പ്പാണ് നല്‍കിയത്.
എസ് എസ് എഫ് ദേശീയ ഉപാധ്യക്ഷന്‍ ഡോക്ടര്‍ മുഹമ്മദ് ഫാറൂഖ് നഈമിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സ്വീകരണ സമ്മേളനം സുന്നി ജംഇയ്യതുല്‍ ഉലമ അജ്മീര്‍ ജില്ലാ പ്രസിഡണ്ട് മുഫ്തി ബഷീറുല്‍ ഖാദിരി ഉദ്ഘാടനം ചെയ്തു.

ആള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് മെഹദി മിയാന്‍ ചിശ്തി മുഖ്യാഥിതിയായി. യാത്രാ നായകന്‍ ശൗകത് ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
സുഹൈറുദ്ധീന്‍ നൂറാനി വെസ്റ്റ് ബംഗാള്‍, അബൂബക്കര്‍ സിദ്ധീഖ് കര്‍ണാടക, ഇസ്മാഈല്‍ അംജദി മുംബൈ,മുഫ്തി ഉമര്‍ നഈമി ഉത്തര്‍ പ്രദേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

എസ് എസ് എഫ് ഹിന്ദ് സഫറിറിന് രാജസ്ഥാനിലെ അല്‍വാറില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ യാത്രാ നായകന്‍ ശൗക്കത്ത് ബുഖാരി സംസാരിക്കുന്നു

ജലീല്‍ മുഈനി സ്വാഗതവും ഡോ: അഹ്മദ് ജുനൈദ് നന്ദിയും പറഞ്ഞു. ഫെബ്രുവരി ഏഴിന് കോഴിക്കോട് കടപ്പുറത്തു നടക്കുന്ന മഹാസംഗമത്തോടെ സമാപിക്കുന്ന ഹിന്ദ് സഫര്‍ ഇന്ന് ഗുജറാത്തില്‍ പ്രവേശിച്ചു. രാജ്‌കോട്ടിലാണ് സ്വീകരണം.