Connect with us

Kerala

കനകദുര്‍ഗക്കെതിരെ കേസെടുത്തു

Published

|

Last Updated

മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടിലെത്തിയ കനകദുര്‍ഗ ഭര്‍തൃമാതാവിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ഭര്‍തൃമാതാവ് സുമതിയുടെ പരാതിയില്‍ പെരിന്തല്‍മ്മണ്ണ പോലീസാണ് കനകദുര്‍ഗക്കെതിരെ കേസെടുത്തിരിക്കുന്നത്.

കനകദുര്‍ഗയുടെ പരാതിയില്‍ ഭര്‍ത്താവ് കൃഷ്ണനുള്ളി മാതാവ് സുമതി എന്നിവര്‍ക്കെതിരെ ചൊവ്വാഴ്ച പോലീസ് കേസെടുത്തിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗക്ക് മര്‍ദനമേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗയും സുഹൃത്ത് ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയിരുന്നു.