ഡിജിപി നിയമനം : ഇളവ് തേടിയുള്ള കേരളത്തിന്റെ ഹരജി സുപ്രീം കോടതി തള്ളി

Posted on: January 16, 2019 1:54 pm | Last updated: January 16, 2019 at 3:59 pm

ന്യൂഡല്‍ഹി: ഡിജിപി നിയമനത്തില്‍ ഇളവ് തേടിയുള്ള കേരളത്തിന്റെ ഹരജി സുപ്രീം കോടതി തള്ളി. സംസ്ഥാനങ്ങളിലെ ഡിജിപി നിയമനം യുപിഎസ്സി ചട്ടപ്രകാരം തന്നെ വേണെമെന്നും കോടതി ആവര്‍ത്തിച്ചു.

സംസ്ഥാനങ്ങളില്‍ ഡിജിപിമാരെ നിയമിക്കാനുള്ള അധികാരം യുപിഎസ് സിക്ക് നല്‍കിക്കൊണ്ട് ജുലൈയില്‍ സുപ്രീം കോടതി മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഡിജിപി വിരമിക്കുന്നതിന് മുമ്പ് പുതിയ പട്ടിക തയ്യാറാക്കണം. ഇത് സംസ്ഥാനം യുപിഎസ് സിക്ക് നല്‍കണം. ഇതില്‍നിന്നും യുപിഎസ് സി മൂന്ന് പേരുടെ പാനല്‍ ത്യാറാക്കണം . ഇതില്‍നിന്നുവേണം നിയമനം നടത്താനെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതില്‍ ഇളവ് തേടി കേരളം സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്