ആലപ്പാട് കരിമണല്‍ ഖനനം: ദേശീയ ഹരിത ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് തേടി

Posted on: January 16, 2019 1:42 pm | Last updated: January 16, 2019 at 3:37 pm

ന്യൂഡല്‍ഹി: ആലപ്പാട് കരിമണല്‍ ഖനന വിവാദത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഖനനത്തിന്‍രെ വിശദ വിവരങ്ങള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോര്‍ട്ടാണ് ആവസ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് റിപ്പോര്‍ട്ട് തേടിയത്.