കെഎസ്ആര്‍ടിസി സമരം നിയമപരമല്ല: ഹൈക്കോടതി

Posted on: January 16, 2019 12:28 pm | Last updated: January 16, 2019 at 1:55 pm

കൊച്ചി: എംഡിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സംയുക്ത തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ച സമരത്തിനെതിരെ ഹൈക്കോടതി. സമരം നിയമപരമല്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ നോട്ടീസ് നല്‍കിയെന്നത് സമരം ചെയ്യാനുള്ള അനുമതിയല്ല. പ്രശനം ചര്‍ച്ചയിലൂടെ പരിഹരിക്കുകയല്ലെ വേണ്ടതെന്നും നിയമപരമായ പരിഹാര മാര്‍ഗമുള്ളപ്പോള്‍ എന്തിന് സമരമാര്‍ത്തിലേക്ക് നീങ്ങണമെന്നും കോടതി ചോദിച്ചു.

കെഎസ്ആര്‍ടിസി സമരത്തിനെതിരെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ന് അര്‍ധരാത്രിമുതല്‍ അനശ്ചിതകാല സമരം തുടങ്ങുമെന്ന് കെഎസ്ആര്‍ടി തൊഴിലാളി യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.