പ്രശാന്ത് കിഷോറിനെ ജെ ഡി യു ഉപാധ്യക്ഷനാക്കിയത് അമിത് ഷായുടെ നിര്‍ദേശ പ്രകാരം: നിതീഷ് കുമാര്‍

Posted on: January 16, 2019 12:01 pm | Last updated: January 16, 2019 at 12:01 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ വിദഗ്ധനായ പ്രശാന്ത് കിഷോറിനെ ജനതാദള്‍ (യു) ഉപാധ്യാക്ഷനാക്കിയത് ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണെന്ന് വെളിപ്പെടുത്തല്‍. ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രശാന്ത് കിഷോറിന് ഇത്തരമൊരു പദവി നല്‍കുന്നതിന് ഞാന്‍ സ്വയം തീരുമാനിച്ചതല്ല. അമിതാ ഷാ തന്നെ ഫോണില്‍ രണ്ടു തവണ ബന്ധപ്പെട്ട് ആവശ്യം ഉന്നയിച്ചിരുന്നു- സ്വകാര്യ ചാനലിനോടു സംസാരിക്കവെ നിതീഷ് പറഞ്ഞു. പൊതു തിരഞ്ഞെടുപ്പു ലക്ഷ്യംവച്ച് യുവാക്കളെ പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കുന്നതിനും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാക്കുന്നതിനുമുള്ള ദൗത്യമാണ് കിഷോറിനെ ഏല്‍പ്പിച്ചിട്ടുള്ളത്.