കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു; ഒരു കോണ്‍ഗ്രസ് എംഎല്‍എകൂടി ബിജെപിക്കൊപ്പം ചേര്‍ന്നു

Posted on: January 16, 2019 9:48 am | Last updated: January 16, 2019 at 12:29 pm

ബെംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകള്‍ അവസാനിക്കുന്നില്ല. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിയിലെത്തിയതിന് പിറകെ ഒരു കോണ്‍ഗ്രസ് എംഎല്‍എകൂടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി പാളയത്തിലെത്തി. കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ് ഗൗഢ പാട്ടീലാണ് ഇന്ന പുലര്‍ച്ചയോടെ മുംബൈയിലെ ഹോട്ടലില്‍ എത്തിയത്.

നിലവില്‍ ഏഴ് എംഎല്‍എമാര്‍ മുംബൈയില്‍ ഉണ്ടെന്നും ഇവരെ തിരികെയെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുകയാണെന്നും വിവരമുണ്ട്. ആഭ്യന്തരമന്ത്രി എംബി പാട്ടീല്‍ ഇവരെ അനുനയിപ്പിക്കാനായി മുംബൈയില്‍ എത്തും. 13 എംഎല്‍എമാരെ രാജിവെപ്പിക്കാനായാല്‍ ബിജെപിക്ക് സര്‍ക്കാറുണ്ടാക്കും. കഴിഞ്ഞ ദിവസം സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നിവര്‍ സര്‍്ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.