ശബരിമല ദര്‍ശനത്തിന് വീണ്ടും യുവതികളെത്തി; നീലിമലയില്‍ തടഞ്ഞു, പ്രതിഷേധം

Posted on: January 16, 2019 6:22 am | Last updated: January 16, 2019 at 9:30 am

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ട് യുവതികളെ നീലിമലയില്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശി രേഷ്മ നിശാന്ത്, ഷാനില സജീഷ് എന്നിവരെയാണ് തടഞ്ഞത്. ഇവര്‍ അടക്കം എട്ടംഗ സംഘമാണ് പുലര്‍ച്ചെ ദര്‍ശനത്തിന് ശ്രമിച്ചത്. എന്നാല്‍ രേഷ്മയെയും സിന്ധുവിനെയും പ്രതിഷേധക്കാര്‍ നീലിമലയില്‍ തടയുകയായിരുന്നു. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.

പോലീസെത്തി യുവതികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും യുവതികള്‍ വഴങ്ങിയില്ല. വ്രതം നോറ്റ് തങ്ങള്‍ എത്തിയത് മടങ്ങാനല്ലെന്ന നിലപാടിലാണ് യുവതികള്‍. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അഞ്ച് പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.