ശബരിമല: പ്രധാന മന്ത്രിയുടെത് വാചകക്കസർത്തു മാത്രമെന്ന് ചെന്നിത്തല

Posted on: January 16, 2019 12:00 am | Last updated: January 16, 2019 at 12:00 am

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെത് വാചകക്കസർത്ത് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാട്ടിൽ കലാപമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് ബി ജെ പി ശ്രമിച്ചത്. എന്നാൽ, വിശ്വാസികൾക്കൊപ്പം നിൽക്കുക എന്ന ഒറ്റ നിലപാടാണ് കോൺഗ്രസിനും യു ഡി എഫിനും ആദ്യം മുതലേ ഉള്ളത്. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾക്കൊള്ളുകയും ചെയ്തു.

ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന നിലപാടായിരുന്നു ആദ്യം ബി ജെ പിക്ക്. പിന്നീട് രാഷ്ട്രീയ നേട്ടത്തിനു വേണ്ടി നിലപാടു മാറ്റുകയായിരുന്നു- ചെന്നിത്തല പറഞ്ഞു.