അങ്ങോട്ടു പോയി ആക്രമിക്കരുത്; ഇങ്ങോട്ടു വന്നാല്‍ കണക്കു തീര്‍ത്തു കൊടുക്കണം: കോടിയേരി

Posted on: January 15, 2019 11:45 pm | Last updated: January 15, 2019 at 11:45 pm

മലപ്പുറം: ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്തു കൊടുക്കാന്‍ മടിക്കേണ്ടതില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതേസമയം, ആരെയും അങ്ങോട്ടു പോയി ആക്രമിക്കരുത്. മലപ്പുറത്ത് പാര്‍ട്ടി പൊതു യോഗത്തില്‍ പ്രസംഗിക്കവെയാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.

കണ്ണില്‍ കുത്താന്‍ വരുന്ന ഈച്ചയെ നമ്മള്‍ ആട്ടിയോടിക്കാറുണ്ട്. അതുപോലെ ഇതും കണക്കാക്കണം. എന്നാല്‍, വാളെടുത്തവരെല്ലാം കോമരമാകുന്ന രീതി സി പി എമ്മിനു ചേര്‍ന്നതല്ല. അങ്ങനെയൊരു പ്രവണത ചിലയിടങ്ങളിലെ സി പി എം പ്രവര്‍ത്തകരില്‍ നിന്നുണ്ടാകുന്നുണ്ട്. അത് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തും. കോടിയേരി പറഞ്ഞു.