Connect with us

Kerala

മനുഷ്യക്കടത്ത്: രണ്ടുപേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

കൊച്ചി: എറണാകുളത്തെ മുനമ്പത്ത് നിന്ന് ആസ്‌ത്രേലിയയിലേക്കുള്ള മനുഷ്യക്കടത്തു സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബോട്ട് വാങ്ങിയയാളെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

മുനമ്പം മാല്യങ്കര കടവു വഴി 43 അംഗ സംഘം വിദേശത്തേക്കു കടന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ നേരത്തെ പോലീസിനു ലഭിച്ചിരുന്നു.
മനുഷ്യക്കടത്ത് സംഘം ഉപയോഗിച്ച ദിയ എന്ന ബോട്ട് വാങ്ങിയത് ആന്ധ്ര-കോളവളം സ്വദേശികളാണെന്ന് പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ബോട്ടില്‍ യാത്രതിരിക്കുംമുമ്പ് 12,000 ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും ഇവര്‍ ശേഖരിച്ചിരുന്നുവെന്നും കണ്ടെത്തി. ഒരു മാസത്തെ യാത്രക്കാവശ്യമായ സാധനങ്ങളുമായാണ് സംഘം പുറപ്പെട്ടത്.

സംഘം ഉപേക്ഷിച്ചതെന്നു സംശയിക്കുന്ന ബാഗുകള്‍ വടക്കേക്കര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട മാല്യങ്കരയിലെ ബോട്ടു ജെട്ടിയില്‍ നിന്നും
സമീപ പ്രദേശമായ കൊടുങ്ങല്ലൂര്‍ തെക്കേ നടയില്‍ നിന്നുമായി പോലീസ് കണ്ടെടുത്തിരുന്നു.

---- facebook comment plugin here -----

Latest