മുത്വലാഖ്: കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും ലക്ഷ്യം വോട്ടുബേങ്കെന്ന് മോദി

Posted on: January 15, 2019 9:02 pm | Last updated: January 15, 2019 at 9:02 pm

കൊല്ലം: മുത്വലാഖിനെതിരായ നിയമം കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും അതിനെ എതിര്‍ത്തത് രാഷ്ട്രീയ ലാഭവും വോട്ടുബേങ്കും മുന്‍നിര്‍ത്തിയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊല്ലത്ത് എന്‍ ഡി എ റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെയാണ് മോദി ഈ ചോദ്യമുന്നയിച്ചത്.

ലിംഗനീതിയുടെ കാര്യത്തില്‍ വലിയ വീരവാദം മുഴക്കുന്നവരാണ് യു ഡി എഫും എല്‍ ഡി എഫും. എന്നാല്‍, സ്ത്രീകളോടുള്ള ഏറ്റവും വലിയ അനീതിയായ മുത്വലാഖിനെ ഇരു പാര്‍ട്ടികളും അനുകൂലിക്കുന്നത് എന്തുകൊണ്ടാണെന്ന് മോദി ചോദിച്ചു.