കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

Posted on: January 15, 2019 3:45 pm | Last updated: January 15, 2019 at 8:03 pm

ബെംഗളുരു: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസ് -ജെഡിഎസ് സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചു. ആര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നിവരാണ് പിന്തുണ പിന്‍വലിച്ചത്. ഇരുവരേയും ബിജെപി ചാക്കിട്ട് പിടിച്ച് മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ചയാളാണ് എച്ച് നാഗേഷ്. കെപിജെപി പാര്‍ട്ടി നേതാവാണ് ആര്‍ ശങ്കര്‍. കഴിഞ്ഞ മന്ത്രിസഭാ വിപുലീകരണ സമയത്ത് വനം മന്ത്രിയായിരുന്ന ശങ്കറിനെ സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഇരുവരുടേയും പിന്തുണ നഷ്ടപ്പെട്ടുവെങ്കിലും സര്‍ക്കാറിന് നിലവില്‍ ഭീഷണിയില്ല. ഇരുവരുമില്ലാതെതന്നെ കേവല ഭൂരിപക്ഷമുണ്ട് സര്‍ക്കാറിന്.