Connect with us

Kozhikode

ജില്ലാ പണ്ഡിത ക്യാമ്പ് 29ന് മര്‍കസില്‍

Published

|

Last Updated

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ സംഘടിപ്പിക്കുന്ന ഉലമാക്യാമ്പ് ഈ മാസം 29ന് കാരന്തൂര്‍ സുന്നീ മര്‍കസില്‍ നടത്തുവാന്‍ സംഘാടക സമിതി തീരുമാനിച്ചു.

ഗഹനവും കാലികവുമായ വിഷയങ്ങള്‍ ചര്‍ച്ചക്ക് വിധേയമാകുന്ന ക്യാമ്പിന് സയ്യിദലി ബാഫഖി, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്്മാന്‍ സഖാഫി, എന്നീ കേന്ദ്രമുശാവറ പ്രതിനിധികളും ജില്ലാ മുശാവറ സാരഥികളും നേതൃത്വം നല്‍കും. യോഗത്തില്‍ വി.പി.എം വില്ല്യാപള്ളി ആധ്യക്ഷം വഹിച്ചു. ടി.കെ അബ്ദുറഹ്മാന്‍ ബാഖവി, ഇസ്മാഈല്‍ സഖാഫി, യൂസുഫലി സഅദി, നാസിര്‍ സഖാഫി സംബന്ധിച്ചു.

Latest