കെഎസ്ആര്‍ടിസിയില്‍ നാളെ അര്‍ധരാത്രി മുതല്‍ അനശ്ചിതകാല പണിമുടക്ക്; സര്‍വീസുകള്‍ നിലച്ചേക്കും

Posted on: January 15, 2019 1:58 pm | Last updated: January 15, 2019 at 4:14 pm

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്‍ അനശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ അര്‍ധരാത്രി മുതല്‍ നിലച്ചേക്കും. നാളെ രാവിലെ ട്രേഡ് യൂണിയന്‍ നേതാക്കളും മാനേജുമെന്റുമായി ചര്‍ച്ചയുണ്ടെങ്കിലും പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷ സമര സമതിക്കില്ല.

തൊഴില്‍ , ഗതാഗത വകുപ്പുകള്‍ വിളിച്ചു ചേര്‍്ത്ത യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ യൂണിയന്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പള പരിഷ്‌കരണ ചര്‍ച്ച, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.