Connect with us

Gulf

ജുമുഅ നമസ്‌കാര സമയത്തെ സിബിഎസ്ഇ പരീക്ഷകള്‍ ഒഴിവാക്കണം: ഐസിഎഫ്

Published

|

Last Updated

ദുബൈ: വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാര സമയത്ത് സി.ബി.എസ്.ഇ പരീക്ഷകള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

സി.ബി.എസ്.ഇ പത്താംതരം വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി 22 നും 29 നും രാവിലെ 10 മുതല്‍ 1.30 വരെയാണു ഈ വര്‍ഷം പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഇതുകാരണം വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാചുമതലക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്കും ജുമുഅ നഷ്ടമാകും.വെള്ളിയാഴ്ച്ചകളില്‍ നടക്കുന്ന പരീക്ഷകള്‍ അനുയോജ്യമായ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും അയച്ച സന്ദേശത്തില്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Latest