Connect with us

Kollam

കൊല്ലം നഗരത്തില്‍ ഗതാഗത നിയന്ത്രണം

Published

|

Last Updated

കൊല്ലം: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊല്ലം നഗരത്തിലും പരിസര റോഡുകളിലും ഇന്ന് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 11 മണി മുതല്‍ 07.30 മണിവരെയാണ് കൊല്ലം നഗരത്തില്‍ ഗതാഗതനിയന്ത്രണം.

തിരുവന്തപുരത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, മറ്റ് ചരക്കുവാഹനങ്ങള്‍ എന്നിവ 15.01.2019 ന് 11 മണി മുതലും മറ്റ് വാഹനങ്ങല്‍ വൈകുന്നേരം 4 മണിമുതലും കൊട്ടിയം, കുണ്ടറ, ഭരണിക്കാവ് ശാസ്താംകോട്ട, കാരാളിമുക്ക്, പടപ്പനാല്‍, ടൈറ്റാനിയം ജംഗ്ഷന്‍, കരുനാഗപ്പള്ളി വഴിയാണ് പോകേണ്ടത്.

ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, മറ്റ് ചരക്കുവാഹനങ്ങള്‍ എന്നിവ 15.01.2019 ന് 11 മണി മുതലും മറ്റ് വാഹനങ്ങല്‍ വൈകുന്നേരം 4 മണി മുതലും ടൈറ്റാനിയം ജംഗ്ഷന്‍, പടപ്പനാല്‍, കാരാളിമുക്ക്, ശാസ്താംകോട്ട, ഭരണിക്കാവ്, കുണ്ടറ, കൊട്ടിയം വഴിയും പോകണമെന്നാണ് അറിയിപ്പ്.

കൊട്ടാരക്കര ഭാഗത്തുനിന്നും നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, മറ്റ് ചരക്കുവാഹനങ്ങള്‍ എന്നിവ കുണ്ടറ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഭരണിക്കാവ്, ശാസ്താംകോട്ട, കാരാളിമുക്ക്, പടപ്പനാല്‍, ടൈറ്റാനിയം ജംഗ്ഷന്‍, കരുനാഗപ്പള്ളി വഴി പോകണം.

വാഹനപാര്‍ക്കിംഗിലും നിയന്ത്രണമുണ്ട്. റെയില്‍വേ സ്റ്റേഷന്‍ – കര്‍ബല റോഡ്, റെയില്‍വേ സ്റ്റേഷന്‍ – ക്യു എ സി റോഡ്, താലൂക്ക് – കെഎസ്ആര്‍ടിസി – ലിങ്ക് റോഡ്, 14.01.2019, 15.01.2019 തീയതികളിലും മുനീശ്വരന്‍ കോവില്‍ – ചിന്നക്കട – റെയില്‍വേ സ്റ്റേഷന്‍ – കന്റോണ്‍മെന്റ,് ആശ്രാമം മൈതാനത്തിന് പരിസരം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വരുന്ന ഔദ്യോഗിക വാഹനങ്ങള്‍ ആശാമം മൈതാനത്തിന് കിഴക്കുള്ള ഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്. ടി വാഹനങ്ങള്‍ ശങ്കേഴ്‌സ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വഴി ആശ്രാമം മൈതാനത്ത് എത്തിച്ചേരണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമ്മേളന സ്ഥലങ്ങളില്‍ എത്തിച്ചേരുന്നവര്‍ ബാഗ്, ക്യാമറ, കുപ്പിവെള്ളം ഭക്ഷണപദാര്‍ത്ഥങ്ങള്‍, കുട, മറ്റ് സാധനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണെന്നും അറിയിപ്പുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്:0474 2742265 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Latest