ഏഴാംദിനവും പെട്രോള്‍ , ഡീസല്‍ വില വര്‍ധിച്ചു

Posted on: January 15, 2019 10:29 am | Last updated: January 15, 2019 at 12:13 pm

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. പുതുവര്‍ഷത്തില്‍ ഇത് ഏഴാം തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്.

ഇതോടെ ഡല്‍ഹിയില്‍ ഇന്ന് 28 പൈസ വര്‍ധിച്ച് പെട്രോള്‍ വില ലിറ്ററിന് 70.41 രൂപയായി . ഡീസല്‍ ലിറ്ററിന് 29 പൈസ വര്‍ധിച്ച് 64.47 രൂപയായി. അതേ സമയം മുംബൈയില്‍ പെട്രോളിന് 28 പൈസകൂടി 76.05 രൂപയും ഡീസലിന് 31 പൈസകൂടി 67.49 രൂപയുമായി. അന്താരാഷ്ട്ര തലത്തില്‍ അസംസ്‌ക്യത എണ്ണയുടെ വിലയിലുണ്ടായ വര്‍ധനയാണ് ഇന്ധന വില വര്‍ധനവിന് കാരണം.