കനകദുര്‍ഗയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിച്ചു

Posted on: January 15, 2019 9:53 am | Last updated: January 15, 2019 at 11:16 am

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ ശേഷം പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിച്ചതായി പരാതി. ഇതേത്തുടര്‍ന്ന് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധിവന്ന് 97-ാം ദിവസമാണ് കനകദുര്‍ഗ മറ്റൊരു യുവതിയായ ബിന്ദുവിനൊപ്പം ദര്‍ശനം നടത്തിയത്.ഇതിന് പിന്നാലെ ബിജെപി അനുകൂലികളായ കുടുംബം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.