പ്രധാനമന്ത്രി കേരളത്തിൽ; കൊല്ലം ബെെപ്പാസ് നാടിന് സമർപ്പിച്ചു

Posted on: January 15, 2019 4:10 pm | Last updated: January 15, 2019 at 5:49 pm

കൊല്ലം: ഏറെകാലത്തെ കാത്തിരിപ്പിനൊടുവിൽ കൊല്ലം ബെെപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. ഗവർണർ ജസ്റ്റിസ് പി സദാശിവം ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു.

വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെെകീട്ടാണ് തലസ്ഥാനത്തെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിെലെ ടെക്നിക്കൽ ഏരിയയിൽ ഇറങ്ങിയ പ്രധാനമന്ത്രയെ ഗവർണർ പി സദാശിവവും, മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. ഇവിടെ നിന്നും ഹെലികോപ്റ്റർ മാർഗം അദ്ദേഹം കൊല്ലം ആശ്രാമം മെെതാനത്തെ ബെെപ്പാസ് ഉദ്ഘാടന ചടങ്ങിലേക്ക് എത്തിച്ചേരുകയായരിുന്നു.

കൊല്ലം ബൈപ്പാസിൻെറ ഉദ്ഘാടനം പൂർത്തിയാക്കിയ പ്രധാനമന്ത്രി പിന്നീട് കൊല്ലത്ത് ബിജെപി പൊതുസമ്മേളത്തിൽ പങ്കെടുക്കാനെത്തി. തുടർന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്‍ശന്‍ പദ്ധതിയുടേ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും.