ഐ എന്‍ എല്‍ ദേശീയ നേതാക്കള്‍ മഅ്ദനിയെ സന്ദര്‍ശിച്ചു

Posted on: January 14, 2019 11:44 pm | Last updated: January 14, 2019 at 11:44 pm

ബെംഗളൂരു: വിചാരണാ തടവുകാരനായി ബെംഗളൂരുവില്‍ താമസിക്കുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ ഐ എന്‍ എല്‍ ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍, ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, സെക്രട്ടറി നാഗ ഹുസൈന്‍, നാഷനല്‍ യൂത്ത്‌ലീഗ് ദേശീയ കണ്‍വീനര്‍ സി പി അന്‍വര്‍ സാദത്ത് എന്നിവരാണ് സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്.