Connect with us

International

ഇന്ധന വില ഇരട്ടിയിലധികം വര്‍ധിപ്പിച്ചു; ബ്രസീലിലും പ്രക്ഷോഭം പടരുന്നു

Published

|

Last Updated

ഹരാരെ: ഇന്ധന വില ഇരട്ടിയിലധികം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സിംബാബ്‌വെയില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നു. രാജ്യത്തെ പ്രധാന രണ്ട് നഗരങ്ങളിലാണ് ഇപ്പോള്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്തിയും യാത്രക്കാരെ ഇറക്കിവിട്ടും പ്രക്ഷോഭം ശക്തിപ്പെടുകയാണ്. ഇന്ധന ഉപയോഗം വര്‍ധിച്ചത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ധന വിലയില്‍ വര്‍ധന വരുത്തിയതെന്ന് പ്രസിഡന്റ് എമ്മേഴ്‌സണ്‍ നംഗാഗ്‌വ പറഞ്ഞു.

നിലവിലെ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ വിലക്കയറ്റത്തിനാകുമെന്നും ഇതിന്റെ മറവില്‍ രാജ്യത്ത് പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ കൈകാര്യം ചെയ്യുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഒരു ലിറ്ററിന് 1.36 ഡോളറാണ് നേരത്തെയുണ്ടായിരുന്ന ഡീസല്‍ വില. എന്നാല്‍ ഇത് ഒറ്റയടിക്ക് 3.11 ഡോളറിലേക്ക് ഉയര്‍ത്തുകയായിരുന്നു. പെട്രോളിന് 1.24 ഡോളറില്‍ നിന്ന് 3.31 ഡോളറിലേക്കും വില ഉയര്‍ത്തി.

Latest