സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

Posted on: January 14, 2019 9:20 pm | Last updated: January 15, 2019 at 10:30 am

ചെന്നൈ: കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലെനില്‍ രാജേന്ദ്രന്‍ (67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1982ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ് ആദ്യ ചിത്രം. പിന്നീട് ചില്ല്, പ്രേംനസീറിനെ കാണ്‍മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി തുടങ്ങിയ ചിത്രസങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2006ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.