ആലപ്പാട്ടെ കരിമണല്‍ ഖനനം: ആരോപണങ്ങള്‍ തള്ളി ഐആര്‍ഇ രംഗത്തെത്തി

Posted on: January 14, 2019 1:32 pm | Last updated: January 14, 2019 at 2:55 pm

തിരുവനന്തപുരം: കരിമണല്‍ ഖനനം ആലപ്പാട് തീരത്തെ നശിപ്പിക്കുമെന്ന ആരോപണം അടിസ്ഥാന രഹതിമെന്ന് ഖനനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ്(ഐആര്‍ഇ).

എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഖനനം നടത്തുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മണല്‍ വാരിയെടുത്താലും വീണ്ടും കടല്‍ ഇവിടെ മണല്‍ നിക്ഷേപിക്കും.തീരപ്രദേശത്ത് തീരശോഷണത്തിനൊപ്പം തീരവര്‍ധനയുണ്ടാകുന്നതും പ്രകൃതിയുടെ പ്രതിഭാസമാണ്. തീരമണല്‍ ശേഖരം നടക്കുന്ന പ്രദേശത്ത് സംരക്ഷണോപാധിയെന്ന നിലയില്‍ ആറ് കോടി രൂപ ചിലവില്‍ നാല് പുലിമുട്ടുകള്‍ നിര്‍മിച്ചുവരികയാണെന്നും പ്രസ്താവനയിലുണ്ട്.