Connect with us

National

കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള ഉത്തരവിനു സ്റ്റേ ഇല്ല

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ ഏര്‍പ്പെടുത്തണമെന്ന ഹരജി സുപ്രീം കോടതി തള്ളി.

എന്നാല്‍ വിഷയത്തില്‍ നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. അതു ലഭിച്ച ശേഷം മാത്രമെ ഇതുസംബന്ധിച്ച് തീരുമാനമെടുക്കൂ. സ്റ്റേയുടെ കാര്യവും അതിനു ശേഷം പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് കോടതി നടപടി.

Latest