ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്തുകാരല്ലെന്ന് പ്രതിപക്ഷ നേതാവ് ; തന്റേത് ഒരു പ്രയോഗം മാത്രമെന്ന് മന്ത്രി ഇപി

Posted on: January 14, 2019 12:24 pm | Last updated: January 14, 2019 at 1:43 pm

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സമരം ന്യായമായ ആവശ്യത്തിനാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് സമരക്കാരെ ചര്‍ച്ചക്ക് വിളിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

അതേ സമയ ആലപ്പാട് സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന് താന്‍ പറഞ്ഞത് ഒരു പ്രയോഗം മാത്രമാണെന്നും ഞാന്‍ മാവുലായിക്കാരനാണെന്ന് പറയുന്ന പ്രയോഗം പോലെയൊന്നാണതെന്നും മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. ആലപ്പാട് കരിമണല്‍ ഖനന സമരത്തിനെതിരെ മന്ത്രി ഇന്നലെ രംഗത്തുവന്നിരുന്നു. ആലപ്പാട് സമരം നടത്തുന്നവര്‍ മലപ്പുറത്തുകാരാണെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.