ശബരിമലയില്‍ രാഷ്ട്രീയം കളിച്ചവരെ ജനം തിരിച്ചറിഞ്ഞു ; സര്‍ക്കാര്‍ വെല്ലുവിളികള്‍ മറികടന്നു:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted on: January 14, 2019 9:56 am | Last updated: January 14, 2019 at 12:36 pm

ശബരിമല: ശബരിമലയില്‍ രാഷ്ട്രീയം കളിച്ചവരുടെ ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇവര്‍ക്ക് ജനങ്ങളെ കബളിപ്പിക്കാനായെങ്കിലും അത് ജനം തിരിച്ചറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ എല്ലാ വെല്ലുവിളികളും സര്‍ക്കാര്‍ മറികടന്നു. ചില വര്‍ഗീയവാദികള്‍ സ്ഥാപിത താല്‍പര്യത്തോടെ രാഷ്ട്രീയ മോഹത്തിനായി സുപ്രീം കോടതി വിധി എതിര്‍ക്കാന്‍ ശ്രമിച്ചത് തീര്‍ഥാടനകാലത്ത് പ്രശ്‌നങ്ങളുണ്ടാക്കി. അത് രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ളതാണെന്ന് കേരള ജനത തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ആ വെല്ലുവിളി മറികടക്കാന്‍ സര്‍ക്കാറിനായെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളുടെ പ്രായം പരിശോധിക്കുന്നത് സര്‍ക്കാറിന്റെ കാര്യമല്ല. എല്ലാവര്‍ക്കും ദര്‍ശനത്തിനുള്ള അവസരമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.