അഭിമന്യുവിന്റെ കുടുംബത്തിനായുള്ള വീട് ഇന്ന് മുഖ്യമന്ത്രി കൈമാറും

Posted on: January 14, 2019 9:33 am | Last updated: January 14, 2019 at 10:51 am

ഇടുക്കി: മഹാരാജാസ് കോളജിലെ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും. വട്ടവടയില്‍ സ്ഥാപിച്ച അഭിമന്യു മഹാരാജാസ് വായനശാലയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.വട്ടവട കൊട്ടക്കക്കന് പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്.

പത്തര സെന്റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് വീട്. വീടിനും സ്ഥലത്തിനുമായി 40 ലക്ഷം രൂപയാണ് പാര്‍ട്ടി ചിലവഴിച്ചത്. വീടിന്റെ താക്കോല്‍ അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്ക് കൈമാറുന്ന ചടങ്ങില്‍ മന്ത്രി എംഎം മണി ഉള്‍പ്പെടെയുള്ള പ്രമുഖരും പങ്കെടുക്കും. വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് അഭിമന്യുവിന്റെ പേരിലുള്ള ലൈബ്രറി സ്ഥാപിച്ചിരിക്കുന്നത്.