യാത്രക്കാരന്റെ പിതാവ് ഗുരുതരാവസ്ഥയിലെന്നു വിവരം; പുറപ്പെട്ട വിമാനം തിരിച്ചെത്തി

Posted on: January 13, 2019 10:37 pm | Last updated: January 13, 2019 at 10:37 pm

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട വിമാനം യാത്രക്കാരന്റെ പിതാവ് അത്യാസന്ന നിലയിലാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരിച്ചുവന്നു. ഇന്ന് രാവിലെ 11.45നോടടുപ്പിച്ചാണ് സംഭവം.

ദോഹയിലേക്കുള്ള യാത്രയാരംഭിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയിലേക്കു പ്രവേശിച്ച ഉടനെയാണ് യാത്രക്കാരനായ പേരാമ്പ്ര സ്വദേശി ഗുരുതരാവസ്ഥയിലാണെന്ന വിവരം കിട്ടിയത്. ഇതേ തുടര്‍ന്ന് വിമാനം പൈലറ്റ് പാര്‍ക്കിംഗ് ബേയിലേക്ക്
തിരിച്ചെത്തിക്കുകയായിരുന്നു. യാത്രക്കാരനെ ഇറക്കി ഒരു മണിക്കൂറിനു ശേഷമാണ് വിമാനം യാത്ര പുനരാരംഭിച്ചത്.