Connect with us

National

ജസ്റ്റിസ് സിക്രിയെ കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലേക്കു നാമനിര്‍ദേശം ചെയ്തു സര്‍ക്കാര്‍; വിസമ്മതവുമായി സിക്രി

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ കെ സിക്രിയെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണലിലേക്കു (സി എസ് എ ടി) കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനോട് സിക്രി വിസമ്മതം പ്രകടിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റിന്റെ 2005ലെ ധാരണയുടെ അടിസ്ഥാനത്തില്‍ സ്ഥാപിതമായതാണ് കോമണ്‍വെല്‍ത്ത് ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍. പ്രസിഡന്റും എട്ട് അംഗങ്ങളും ചേര്‍ന്നതാണ് സമിതി. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ച മികച്ച ധാര്‍മിക മൂല്യങ്ങള്‍ പുലര്‍ത്തുന്ന ജഡ്ജിമാരെയാണ് സി എസ് എ ടിയിലേക്കു സര്‍ക്കാറുകള്‍ നാമനിര്‍ദേശം ചെയ്യുന്നത്. നാലു വര്‍ഷമാണ് ഒരു സമിതി അംഗത്തിന്റെ കാലാവധി.

കഴിഞ്ഞ മാസമാണ് ജസ്റ്റിസ് സിക്രിയെ സമിതിയിലേക്കു നാമനിര്‍ദേശം ചെയ്തതെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കുന്നു. വരുന്ന മാര്‍ച്ച് ആറിന് അദ്ദേഹം സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കും. നേരത്തെ സി ബി ഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ നീക്കിക്കൊണ്ട് ഉത്തരവിട്ട ഉന്നതാധികാര സമിതിയിലെ അംഗമായിരുന്നു ജസ്റ്റിസ് സിക്രി. അദ്ദേഹത്തിന്റെ നിലപാടാണ് വര്‍മയെ നീക്കുന്ന നടപടിയില്‍ നിര്‍ണായക പങ്കുവഹിച്ചത്. വര്‍മയെ നീക്കിയതിനു പിന്നാലെയാണ് ജസ്റ്റിസ് സിക്രിയെ സി എസ് എ ടിയിലേക്കു നാമനിര്‍ദേശം ചെയ്്തതായുള്ള വാര്‍ത്ത പുറത്തുവന്നത്.

Latest