സാമ്പത്തിക സംവരണ ബില്‍ ഭരണഘടനാ വിരുദ്ധം; സുപ്രീം കോടതിയെ സമീപിക്കും: വെള്ളാപ്പള്ളി

Posted on: January 13, 2019 7:01 pm | Last updated: January 13, 2019 at 11:19 pm

ആലപ്പുഴ: സാമ്പത്തിക സംവരണ ബില്ലിനും എന്‍ എസ് എസിനുമെതിരെ കര്‍ശന നിലപാടുമായി എസ് എന്‍ ഡി പി. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന്
ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

ഒരു ചര്‍ച്ചയും നടത്താതെ ധൃതി പിടിച്ച് ഇങ്ങനെയൊരു ബില്ല് പാസാക്കിയത് തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടു മാത്രമാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മാത്രമാണ് സംവരണം വേണ്ടത്. സാമ്പത്തിക സംവരണം വേണമെന്ന് ഭരണഘടനയിലെവിടെയും അംബേദ്കര്‍ പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഭരണഘടനാ വിരുദ്ധമായ ബില്ലാണ് പാസാക്കിയത്.

ഇന്ത്യന്‍ ഭരണഘടനയെ ഇങ്ങനെ പൊളിച്ചെഴുതാന്‍ പാര്‍ലിമെന്റിന് അധികാരമോ അവകാശമോ ഇല്ല. സാമ്പത്തിക സംവരണം രാജ്യത്ത് നടപ്പിലാകാന്‍ പോകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സമദൂരം പ്രഖ്യാപിച്ച് നടന്നിരുന്ന എന്‍ എസ് എസ് ഇപ്പോള്‍ ബി ജെ പിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.