കശ്മീരില്‍ ഐഇഡി വിദഗ്ധന്‍ ഉള്‍പ്പെടെ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

Posted on: January 13, 2019 1:36 pm | Last updated: January 13, 2019 at 1:36 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിക്കുന്നതില്‍ വിദഗ്ധനായ സീനത്തുല്‍ ഇസ്്‌ലാം, ഷക്കീല്‍ അഹമ്മദ് ധര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. നേരത്തെ, ഹിസ്ബുള്‍ മുജാഹിദ്ദീനുമായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ ഇപ്പോള്‍ അല്‍ ബാദര്‍ എന്ന തീവ്രവാദ സംഘടനയിലെ അംഗമാണ്.

തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ കാട്‌പോറ മേഖലയില്‍ നടത്തിയ തിരച്ചിലിനാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാന്‍ അവസരം നല്‍കിയെങ്കിലും സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ഇവിടെ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി.