കോട്ടയം: വാഹനാപകടത്തില്‍പ്പെട്ടവരുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ആലവനാട് സ്വദേശി ശേഖരനാണ് മരിച്ചത്.
പാലയില്‍വെച്ച് കര്‍ണാടക സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറും പോലീസ് ബസും കൂട്ടിയിടിച്ചിരുന്നു. ഇതില്‍ പരുക്കേറ്റ അഞ്ച് അയ്യപ്പ ഭക്തരേയും രണ്ട് പോലീസുകാരേയും ആശുപത്രിയിലെത്തിക്കാനായി പോയ ആംബുലന്‍സാണ് ശേഖരനെ ഇടിച്ചത്. ആംബുലന്‍സിലുണ്ടായിരുന്നവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.