മദ്യപിച്ച് ബഹളംവെച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചുകൊന്നു

Posted on: January 13, 2019 1:16 pm | Last updated: January 13, 2019 at 3:05 pm

കൊല്ലം: വീടിന് സമീപത്ത് മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്ത യുവാവ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടു. ചരുവിള പുത്തന്‍വീട്ടില്‍ ശ്യാം(21)ആണ് കൊല്ലപ്പെട്ടത്.

ചാത്തന്നൂര്‍ മരക്കുളത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. വീടിന് സമപീപത്ത് ചിലര്‍ മദ്യപിച്ച് ബഹളം വെച്ചത് ശ്യാം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നാലഞ്ച് പേരടങ്ങുന്ന സംഘം ശ്യാമിനെ വീ്ട്ടില്‍നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ചാത്തന്നൂര്‍ പോലീസ് പറഞ്ഞു.