മറയൂരില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ ചന്ദനം പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: January 13, 2019 12:43 pm | Last updated: January 13, 2019 at 1:17 pm

ഇടുക്കി: മറയൂരില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ ചന്ദനം വനംവകുപ്പ് അധിക്യതര്‍ പിടികൂടി. സംഭവത്തില്‍ കാസര്‍കോട് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ്് ചെയ്തു.

കാസര്‍കോട്ടെ ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15 കിലോ ചന്ദനവും കണ്ടെടുത്തു. സംഭവത്തില്‍ വനംവകുപ്പ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.