ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍നിന്ന് മുഖ്യമന്ത്രി വിട്ടുനില്‍ക്കും

Posted on: January 13, 2019 12:34 pm | Last updated: January 13, 2019 at 3:14 pm

കൊച്ചി: ആര്‍പ്പോ ആര്‍്ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തേക്കില്ല. തീവ്രസ്വഭാവുമുള്ള ചിലരാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന പോലീസ് റിപ്പോര്‍്ട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റമെന്നറിയുന്നു. ആര്‍പ്പോ ആര്‍ത്തവത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

അതേ സമയം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംഘാടകര്‍ പറഞ്ഞു. കൊച്ചി മറൈന്‍ഡ്രൈവിലാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടിക്ക് തുടക്കം കുറിച്ചത്. ശബരിമല ദര്‍ശനം നടത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളായ നാല് പേരാണ് പരിപാടി ഉദ്ഘാടനം ചെയ്തിരുന്നത്. പിസി ഉണ്ണിച്ചെക്കന്‍, ഡോ.രേഖ രാജ്, ആര്‍ബി ശ്രീകുമാര്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു.