Connect with us

Kerala

എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, മുഹമ്മദ് അശ്ഹര്‍ ജന. സെക്രട്ടറി

Published

|

Last Updated

സി കെ റാശിദ് ബുഖാരി (പ്രസിഡന്റ്), എ പി മുഹമ്മദ് അശ്ഹര്‍ പത്തനംതിട്ട (ജനറല്‍ സെക്രട്ടറി), ഉബൈദുള്ള സഖാഫി (ഫിനാന്‍സ് സെക്രട്ടറി)

പാലക്കാട്: എസ് എസ് എഫിന് സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു. പാലക്കാട്ട് ചേര്‍ന്ന എസ്എസ്എഫ് സംസ്ഥാന കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സി കെ റാശിദ് ബുഖാരിയെ പ്രസിഡന്റ്ായും എ പി മുഹമ്മദ് അശ്ഹര്‍ പത്തനംതിട്ടയെ ജനറല്‍ സെക്രട്ടറിയായും ഉബൈദുള്ള സഖാഫിയെ ഫിനാന്‍സ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

സെക്രട്ടറിമാരായി സി എന്‍ ജഅ്ഫര്‍ സാദിഖ്, എം അബ്ദു റഹ്മാന്‍, കെ വൈ നിസാമുദ്ദീന്‍ ഫാളിലി, മുഹമ്മദ് ശരീഫ് നിസാമി, ഡോ ശമീറലി, സി ആര്‍ കുഞ്ഞുമുഹമ്മദ്, ഹാമിദലി സഖാഫി, മുഹമ്മദ് നിയാസ്, ജാഫര്‍ സ്വാദിഖ് എന്‍ കാസര്‍കോട്, അനീസ് മുഹമ്മദ് ആലപ്പുഴ എന്നിവരെയും സെക്രട്ടറിയേറ്റ് അംഗങ്ങളായി കെ ബി ബഷീര്‍, മുഹമ്മദ് സഫ് വാന്‍, ഡോ. ഇര്‍ഷാദ് എന്നിവരെയും തിരഞ്ഞെടുത്തു.

പ്രതിനിധി സമ്മേളനത്തിന് സമാപനം കുറിച്ച് നഗരത്തില്‍ റാലി നടന്നു. സമാപന സമ്മേളനം കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാരുടെ അധ്യക്ഷതയില്‍ കേരള മുസ് ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എപി അബൂബകര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, മാരായമംഗലം അബ്ദുല്‍ റഹ് മാന്‍ ഫൈസി, ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ് ശറഫുദ്ദീന്‍, കെ അബ്ദുല്‍ കലാം, സ്വാദിഖ് വെളിമുക്ക്, എം വി സിദ്ധീഖ് സഖാഫി, എന്‍ എം സ്വാദിഖ് സഖാഫി, എന്‍ വി അബ്ദുറസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, സി കെ റാശിദ് ബുഖാരി, എ പി മുഹമ്മദ് അശ്ഹര്‍, ഇ വി അബ്ദുറഹ്മാന്‍, ഉമര്‍ മദനി തുടങ്ങിയവര്‍ സംസാരിച്ചു.

Latest