റെയില്‍വെ സ്റ്റേഷനിലെ നടപ്പാലത്തിന്റെ തൂണില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

Posted on: January 12, 2019 9:07 pm | Last updated: January 12, 2019 at 9:07 pm

ധന്‍ബാദ്: ജാര്‍ഖണ്ഡില്‍ റെയില്‍വെ സ്റ്റേഷനിലെ നടപ്പാലത്തിന്റെ തൂണില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ധന്‍ബാദ് റെയില്‍വേ സ്റ്റേഷനിലെ നടപ്പാലത്തിലാണ് മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ ശനിയാഴ്ച പുലര്‍ച്ചയോടെ കണ്ടെത്തിയത്.

പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പ്പാലമാണിത്. നാലും അഞ്ചും പ്ലാറ്റ്‌ഫോമുകള്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ തൂണില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അര്‍ധരാത്രിയോടെ ട്രെയിനുകളെല്ലാം കടന്നു പോയശേഷം ഈ രണ്ട് പ്ലാറ്റ്‌ഫോമുകളും വിജനമായിരുന്നു. ഒരു ബാഗ് പഴ്‌സ്, സ്വെറ്റര്‍ എന്നിവയും സമീപത്തുനിന്നും കണ്ടെടുത്തു.